കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും വടാശേരി ക്ഷീര സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ
പത്ത് പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ഷീര സംഗമം സംഘടി പിച്ചിരിക്കുന്നത്. ക്ഷീര കർഷക സെമിനാർ, ക്ഷീരകർഷക അവാർഡ്, ആധുനീക യന്ത്രങ്ങളുടെ പ്രദർശനം, പൊതുസമ്മേളനം,ബ്ലോക്കിലെ മികച്ച ക്ഷീര സംഘ ത്തെ ആദരിക്കൽ,തുടങ്ങിയ പരിപാടികൾ ആണ് ക്ഷീര സംഗമത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാർ കീരംപാറപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിലെ സാമ്പത്തീക സ്രോതസുകളും സംരംഭഗത്വ സാധ്യതകളും എന്ന വിഷയത്തിൽ എറണാകുളം ക്ഷീര വികസന ഓഫീസർ സി.എസ്. രതീഷ് ബാബു സെമിനാർ നയിച്ചു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു.
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സംഘം ആയിരൂർ പാടം ആപ്ക്കോസ്,ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ പി.എസ് വർഗീസ്,പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരായ എ.എ. സോമൻ, സി. സി.വിനോയി ., പി.എസ്. വർഗീസ്, പി.പി ഇസ്മായിൽ, സാബു വർഗീസ്, പി.കെ. മാത്യു, കെ.പി ഷൈൻ, കെ.എം. ചാക്കോ, കെ.ആർ രാജശ്രീ, വി.ഡി വർക്കി ., പി.പി മത്തായി .,എന്നിവരെയും, ഓരോ സംഘ ത്തിലെയും ഏറ്റവും കൂടുതൽ പാൽ അളന്ന മൂന്ന് കർഷകരെ വീതവും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ , ജെസ്സി സാജു, ജെസ്സി സാജു, കാന്തി വെള്ളകയ്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറമ്പേൽ, അംഗങ്ങളായ ആനീസ് ഫ്രാൻസിസ്, നിസമോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, ലിസ്സി ജോസഫ്, ക്ഷീര വികസന ഓഫീസർ എസ്.പി. സുപ്രിയ ദേവി , കൺവീനർ വടാശ്ശേരി ആപ്കോസ് പ്രസിഡന്റ് എം.കെ സുകു, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർമാരായ പ്രിയ ജോസഫ്,പാർവതി കൃഷ്ണപ്രസാദ്,ക്ഷീര വികസന ഓഫീസർ മാരായആന്റോ വർഗീസ്, പി.ആർ സജീവ് കുമാർ , ക്ഷീര സംഘം പ്രസിഡന്റ് മാരായ റ്റി.പി മാർക്കോസ്, പി.എസ്. നജീബ്, ജോസ് ജോർജ്, നോമ്പി എസ് കൊറ്റം, പി.എം. ശിവൻ, എം.കെ എൽദോസ് .,മഞ്ജു തോമസ്, ബിനി സുരേഷ് എന്നിവർ പ്രസംഗിച്ചു.