കോതമംഗലം: മൂന്നാറിൽ നിന്ന് മടങ്ങിയ കുടുബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വച്ച് ഇവർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. വടുതല കരുവാഞ്ചിക്കാട്ട് അബു (75) മകൻ ഷെഫീഖ് (32) എന്നിവരാണ് മരിച്ചത്. അബുവിൻ്റെ ഭാര്യ സീനത്ത് 62, ഷെഫീഖിൻ്റെ ഭാര്യ സുഫീല 28, അനീഷ 36,മുഹമ്മദ് സഫ്വാൻ 14, മേക്കാലിച്ചിറ സിദ്ദിഖ് 20, അഷ്കർ എന്നിവർക്ക് പരിക്കേറ്റു.
