കോതമംഗലം : കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം ,ആറ് വാഹനങ്ങൾ പിടിയിൽ. മതിയായ രേഖകൾ ഇല്ലാത മണ്ണടിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും നാല് ടിപ്പറുകളുമാണ് കോതമംഗലം എസ് എച്ച് ഓ പി ടി ബിജോയിയും സംഘവും പിടികൂടിയത്. ജിയോളജി വകുപ്പിൻ്റെ പാസില്ലാതെ കോതമംഗലം താലൂക്കിലെ വിവിധ മേഖലകളിൽ മണ്ണ് ഖനനം നടക്കുന്ന തായി ആക്ഷേപമുയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി.
