കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിച്ചു നല്കിയ 10 വീടുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
ജോര്‍ജ് മൊറിയേലില്, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, നഗരസഭാംഗം ഷിബു കുര്യാക്കോസ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍, ആന്റണി ജോണ്‍ എംഎല്‍എ, മുന്‍ മന്ത്രി ടി.യു. കുരുവിള, ഇ.എം. ജോണി, ക്ലബ് പ്രസിഡന്റ് സോണി ഏബ്രഹാം, കെ.ബി. ഷൈന്‍കുമാര്‍, പി.എസ്. സദാനന്ദന്, സി.ജി. ശ്രീകുമാര്‍, സി.ജെ. ജെയിംസ്, ടി.ഒ. ജോണ്സന്, ടി.കെ. സോണി, നീനു സജി, റോസ് സനു, ബിജി ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.