Connect with us

Hi, what are you looking for?

NEWS

എംബിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമോദനം

കോതമംഗലം: എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ 2020 ബാച്ച് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ അനുമോദനം. എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപംകൊണ്ട ഊര്‍ജ മേഖലയിലെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പിനുള്ള പ്രത്യേക അംഗീകാരമാണ് കോതമംഗലം നെല്ലിക്കുഴി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെന്‍വോള്‍ട്ട് എനര്‍ജി സോലൂഷന്‍സ് എന്ന സംരംഭത്തിന് ലഭിച്ചത്. വൈദ്യുതി ബോര്‍ഡ് വിതരണം വിഭാഗം ഡയറക്ടര്‍ പി.സുരേന്ദ്രനില്‍ നിന്നും മെമന്റോ ഏറ്റുവാങ്ങി. വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ ടി.കെ ജോസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.സോജന്‍ ലാല്‍, എറണാകുളം ജില്ലയിലെ വിവിധ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം മേധാവിമാര്‍ എന്നിവര്‍ സന്നിഹിതനായിരുന്നു.

സോളാര്‍ എനര്‍ജി സിസ്റ്റം, വൈദ്യുത വാഹനങ്ങളുടെ ചര്‍ജിങ് സ്റ്റേഷന്‍ എന്നിവ സജ്ജരാക്കുന്ന റെന്‍വോള്‍ട്ട് എനര്‍ജി സോലൂഷന്‍സ് 2020-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അധ്യാപകന്‍ അരുണ്‍ എല്‍ദോ ഏലിയാസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ അഫ്‌സല്‍ ഇബ്രാഹിം, ബേസില്‍ വര്‍ഗീസ്, സി.കെ ബെനില്‍, ജിബിന്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.

You May Also Like

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

NEWS

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് വന്ദനപ്പടി മുണ്ടയ്ക്കല്‍ ആന്റണി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ: സീന തുരുത്തിക്കാട്ട് കുടുംബാംഗം. മക്കള്‍: പരേതനായ എഫിന്‍ ആന്റണി, ഐവാന്‍ ആന്റണി....

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കോതമംഗലം: സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സന്യാസസമൂഹത്തിന്റെ കോതമംഗലം സെന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗമായ സി. കനോസ തളിയന്‍ എസ്. ഡി. (93) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തുറവൂര്‍ തളിയന്‍ പരേതരായ...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: പുഴയിൽ കോടികണക്കിന് രൂപയുടെ മണൽ സമ്പത്ത് അടിഞ്ഞു കിടക്കുകയാണ്. അത് മൂലം നീരൊഴുക്ക് തടസ്സപ്പെടുകയും പുഴയുടെ ആഴം കുറയുകയും ചെയ്തിട്ടും മണൽ വാരുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ക്വാറി...

CHUTTUVATTOM

കോതമംഗലം: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പിവിഐപി) കനാലുകളുടെ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം നടത്താൻ തീരുമാനം. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 10ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. വിവരങ്ങൾക്ക് 6238439057, 9947383242,...

error: Content is protected !!