കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സംസ്ഥാന സ്കൂൾ കായിക മേളയുടെ കോതമംഗലത്തെ ഭക്ഷണശാലയുടെ പാൽ കാച്ചൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കോതമംഗലം എം എ കോളേജിൽ നടക്കുന്ന സ്വിമ്മിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 1500 കുട്ടികൾക്കും അഞ്ഞൂറോളം ഒഫിഷ്യൽ സിനും നാലു ദിവസവും നാലു നേരം ഭക്ഷണം നൽകുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. അടുക്കളയും,പന്തലും ഒരുക്കിയിട്ടുണ്ട്.
പഴയിടം നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, കെ വി തോമസ്, കൗൺസിലർ പി.ആർ ഉണ്ണികൃഷ്ണൻ , കൺവീനർ റ്റി എ അബൂബക്കർ ,കെ എസ് ടി എ നേതാക്കളായ ഹാജഹാൻ എ.എം, അപർണ നാരായണൻ ,എ.ഇ ഷെമീദ , എം നിയാസ് ,എ ഇ ഒ സജീവ് കെ.ബി, പി. അലിയാർ,ഷൈജു ജോൺ തുടങ്ങിയവർ സംസാരിച്ചു.