Connect with us

Hi, what are you looking for?

NEWS

അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപ്രവർത്തകന് കൈത്താങ്ങായി പോലീസുകാർ; ധനസഹായം ആന്റണി ജോൺ എം.എൽ.എ കൈമാറി

കോതമംഗലം : കേരള പോലീസ് അസ്സോസിയേഷൻ & കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ എറണാകുളം റൂറൽ ,കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച അന്തരിച്ച SC PO സിജു മോന്റെ ( മുവാറ്റുപുഴ പി എസ് ) കുടുംബ സഹായ നിധി 12,83500 ( പന്ത്രണ്ട് ലക്ഷത്തി എൺപത്തി മൂവായിരത്തി അഞ്ഞൂറ് ) രൂപ ഇന്ന് ( 28/05/2020) രാവിലെ സിജുവിന്റെ കറുകടത്തുള്ള വസതിയിൽ വെച്ച് സംഘടനാ ഭാരവാഹികളുടെയും സഹപ്രവർത്തകരുടേയും സാന്നിധ്യത്തിൽ ബഹു. കോതമംഗലം MLA ശ്രീ. ആന്റണി ജോൺ കുടുംബാംഗങ്ങൾക്ക് കൈമാറി.

ഇതിനു പുറമെ എറണാകുളം ജില്ല പോലീസ് വായ്പാ സഹകരണ സംഘത്തിൽ നിന്നും വായ്പ ഇനത്തിൽ എടുത്തിരുന്ന 15,000,00( പതിനഞ്ച് ലക്ഷം) രൂപയും ഇതിനോടകം എഴുതി തള്ളിയിട്ടുള്ളതാണ്. ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി K. P. പ്രവീൺ , KPA എറണാകുളം റൂറൽ സെക്രട്ടറി സനൽ, പ്രസിഡന്റ്‌ അജിത്, KPOA എറണാകുളം റൂറൽ സെക്രട്ടറി ഷാജിമോൻ.J, KPA കൊച്ചി സിറ്റി സെക്രട്ടറി നിഷാദ്, KPOA കൊച്ചി സിറ്റി സെക്രട്ടറി സുരേഷ് കുമാർ, മുവാറ്റുപുഴ സബ് ഇൻസ്‌പെക്ടർ സൂഫി എന്നിവർ പങ്കെടുത്തു.

വാട്ട്സ്ആപ്പിൽ വാർത്തകൾ ലഭിക്കുവാൻ കോതമംഗലം വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..  https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like