കോതമംഗലം: കേരള കോൺഗ്രസ് (എം) ചെയർമാൻ ആയിരുന്ന കെ എം മാണിയുടെ ഒന്നാം ചരമ വാർഷികം അധ്വാനവർഗ്ഗദിനമായി ആചരിക്കുന്നതിന് ഭാഗമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരത്തിൽ മുൻമന്ത്രി ടി യു കുരുവിള നിർവഹിച്ചു.ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബേബി വട്ടക്കുന്നേൽ, ജോമി തെക്കേക്കര, നിയോജകമണ്ഡലം പ്രസിഡൻറ് എ ടി പൗലോസ്,സിസ്റ്റർ ഫ്ലോറി സി എം സി, സിസ്റ്റർ ഹിലരി എന്നിവർ പങ്കെടുത്തു.
നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണചടങ്ങുകളിൽ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, സേവി കുരിശു വിട്ടിൽ, ജോണി അരിക്കാട്ടിൽ, ലിസി ജോസ്,ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേൽ, വിൻസന്റ് ജോസഫ്,ബേബി മുണ്ടാടൻ, ജിസൺ ജോർജ്, സോണി ജോബ്, റോയി സ്കറിയ,സി.കെ സത്യൻ,ജേക്കബ് പോന്നൻ, സേബി ആന്റണി,സണ്ണി ജോസഫ്,സുജ ലോനപ്പൻ, തുടങ്ങിയവർ നേതൃത്വം കൊടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ലളിതമായ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.ജില്ലയിൽ 101 കേന്ദ്രങ്ങളിൽ ചരമദിനം ആചരിച്ചു ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, ആതുരാലയങ്ങൾ, പാലിയേറ്റീവ് സെൻററുകൾ,എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ,എന്നിവ വിതരണം ചെയ്തു.