കോതമംഗലം : ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിലും ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബ്ബന്ധമാക്കുന്ന സുപ്രീം കോടതി വിധിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുക, വനമേഖലയും ടൗണും ചേര്‍ന്ന് കിടക്കുന്നതിനാല്‍ തലമുറകളായി താമസ്സിക്കുന്നവരുടെ വീടുകള്‍ക്കും നിര്‍മ്മിതികള്‍ക്കും വഴികള്‍ക്കും സംരക്ഷണം നല്‍കുക, വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ വനത്തിന്റെ ഉള്ളിലേക്കു തന്നെ ബഫര്‍ സോണായി നീക്കിയിടുക, ട്രഞ്ച്, ഫെന്‍സിങ്ങ് എന്നിവ സ്ഥാപിച്ച് വന്യമൃഗങ്ങളെ പ്രതിരോധിക്കുക, വന്യജീവികളുടെ ആകമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ നഷ്ടപരിഹാരവും നല്‍കുക, പരുക്കേറ്റവര്‍ക്കും വിളനാശവും വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര സഹായങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എം.പി ധര്‍ണ്ണ ഉ്ദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. പി.കെ. സജീവ്, സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് , ടോമി കെ. തോമസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. റോണി മാത്യു, വി.വി. ജോഷി., വര്‍ഗീസ് ജോര്‍ജ്, ടി.എ. ഡേവീസ്,ലെബ്ബെ മാത്യു, പി.കെ. ജോണ്‍ , ഫ്രാന്‍സീസ് വൈറ്റില ജിജോ ജോസ്ഫ്, എന്‍.സി. ചെറിയാന്‍, പോള്‍ മുണ്ടയ്ക്കല്‍, ജോസ് പി, തോമസ് ,സജിമോന്‍ കോട്ടക്കല്‍, ജോര്‍ജ് കോട്ടൂര്‍ ,ടി.ജെ. ബിജു, മാര്‍ട്ടിന്‍ മുണ്ടാടന്‍,ഷൈന്‍ ജേക്കബ്ബ്, സാബു നിരുപ്പുകാട്ടില്‍, റോണി ജോണ്‍ ,ജോര്‍ജ് ചമ്പമല, ജാന്‍സി ജോര്‍ജ്, ചിന്നമ്മ ഷൈന്‍, ശ്രീദേവി ബാബു, വി.സി. മാത്തച്ചന്‍, ജോസ് കൊച്ചുകരോട്ട്, ജോയി കുന്നത്ത്, തോമസ് വട്ടപ്പാറ, എ.ടി. ജോസഫ്, ആര്‍. നാരായണന്‍ നായര്‍, ജോര്‍ജ് മുടവുംകുന്നേല്‍, എം.എം. ജോസഫ്, ടി.ടി. ബേബി, എ.കെ. കൊച്ചുകുറു, ഷാന്റി കുര്യന്‍, ഷാജി മിണിക്കുറ്റി, ഷാജി വര്‍ക്കി, ഇ.എം. സേവ്യര്‍, മാത്യു ചേറ്റൂര്‍, എം.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു.