കവളങ്ങാട്ത : തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് മണ്ണിൽ കുത്തി ചെരിഞ്ഞു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വെള്ളക്കയത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം വച്ചാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുൻഭാഗം മണ്ണിൽ കുത്തി ചെരിഞ്ഞ് നിൽക്കുകയായിരുന്നു. മറിയാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു, ആർക്കും കാര്യമായ പരിക്കുകളില്ല. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
