കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മദ്യം മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ഉത്‌ഘാടനം നിർവഹിച്ചു. കോതമംഗലം എക്‌സൈസ് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ എൽദോ കെ സി ക്ലാസ് എടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ, കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ഫാ. ഡാനിസ് ജോയി, വിദ്യാർത്ഥി പ്രധിനിധി ജിബിൻ സജി എന്നിവർ സംസാരിച്ചു.
