കവളങ്ങാട് : നെല്ലിമറ്റത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞു. എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജിന് സമീപമാണ് ഇന്ന് വൈകിട്ട് മൂന്നര മണിയോടെ അപകടം നടന്നത്. അടിമാലി ഭാഗത്ത് പച്ചക്കറിയുമായി എയർ പോർട്ടിലേക്ക് പോകുകയായിരുന്ന പിക്കപ് ലോറിയും കോതമംഗലം ഭാഗത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന റിറ്റ്സ് കാറും തമ്മിൽ കൂട്ടിയിടിച്ചത്. പിക്കപ് ലോറി നിയന്ത്രണം വിട്ട് റോഡിന് സൈഡിലെ ഇലക് ട്രിക് പോസ്റ്റ് ഇടിച്ച് തകർക്കുകയും ചെയ്തു, തലകീഴായി മറയുകയുയായിരുന്നു. ആർക്കും കാര്യമായ പരിക്കുകളില്ല. 15 മിനിറ്റോളം കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വാഹന ഗതാഗാരം ഭാഗികമായി തടസ്സപ്പെട്ടു. ഊന്നുകൽ പോലീസ് സലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
