കോതമംഗലം : യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം ശാശ്വതമായ പരിഹാരത്തിന് ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള ശുപാർശകൾ നടപ്പാക്കണമെന്ന് ബഹു. ഗവൺമെന്റിനോട് കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ പള്ളിയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത യോഗം ഉത്ഘാടനം ചെയ്തു. വികാരി ഫാ എൽദോസ് പുൽപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ദൈവാലയങ്ങൾ ശാന്തിയുടേയും സമാധാനത്തിന്റെയും പ്രഭവ കേന്ദ്രമായിരിക്കേണ്ടതാണ് എന്നാൽ ഓർത്തഡോക്സ് വിഭാഗം യാക്കോബായ സഭയുടെ പൂർണ അധികാരത്തിലിരിക്കുന്ന ദൈവാലയങ്ങൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പിടിച്ചെടുക്കുവാൻ ശ്രമിക്കുമ്പോൾ ആ പ്രദേശം കലാപ ഭൂമിക്ക് തുല്യമായി തീരുന്നു. ഇത് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അസ്വസ്ഥരാക്കുന്നു. അന്യായമായ ഈ കടന്നുകയറ്റം അവസാനിപ്പിക്കുവാൻ ജനഹിതം ആരാഞ്ഞ് ഭൂരിപക്ഷത്തിന് ദൈവാലയം വിട്ടു കൊടുക്കുക എന്നത് ജനാതിപത്യ രാജ്യമായ ഈ നാടിന് ഏററവും അഭികാമ്യമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റ് നിമയം നിർമ്മിച്ച് പരിഹാരം കണ്ടെത്തണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഫാ. ബൈജു ചാണ്ടി, ഫാ റിജോ നിരപ്പുകുന്നേൽ, ഫാ പൗലോസ്, ഫാ ജേക്കബ് കുടിയിരിക്കൽ ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോയക്കാട്ട് ,ജോർജ് ഇടപ്പാറ, തോമസ് ജോർജ്, ലിൻസൻ തോമസ്, വി.എസ് ജോർജ്, ഷാജു വർക്കി,വർഗീസ് എൻ.പി, സാജു വർഗീസ്, കെ.പി അ ബ്രഹാം, കുര്യാക്കോസ് കുരുവിള എന്നിവർ പ്രസംഗിച്ചു.