കവളങ്ങാട് : ഊന്നുകല്ലിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞു. ഓട്ടോ ഡ്രൈവർ ഊന്നുകൽ സ്വദേശി തച്ഛിയത്ത് വീട്ടിൽ ബിജു, യാത്രക്കാരനായ നെല്ലിമറ്റം കാട്ടാട്ടുകുളം സ്വദേശി തറയിൽ വീട്ടിൽ അന്തരിച്ച ചന്ദ്രുവിന്റെ മകൻ സംഗീത് എന്നിവർക്ക് പരിക്ക്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലക്കോട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ഓട്ടോയിലേക്ക് ഊന്നുകൽ ടൗണിനു സമീപം ഫെഡറൽ ബാങ്കിനു മുന്നിൽ വച്ച് കോതമംഗലം ഭാഗത്ത് നിന്ന് വരികയായിരുന്ന ആന്ദ്ര സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷയിൽ ഇടിച്ചാണ് ഇന്ന് രാവിലെ 8 മണിയോടെ അപകടം നടന്നത്.
