കോതമംഗലം : കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം മില്ലുംപടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടിൽ അനിഷ് സുകുമാരൻ (27) അന്തരിച്ചു. കോതമംഗലത്ത് യമഹ ബൈക്ക് കമ്പനി ജീവനക്കാരനാണ് അനീഷ്. ഇന്ന് വൈകിട്ട് 7 മണിക്കുണ്ടായ അപകടത്തിൽ ആണ് മരിച്ചത്. കഴിഞ്ഞ മാസം 26 ന് നടത്താനിരുന്ന വിവാഹം കൊറോണ ലോക് ഡൗൺ മൂലം അടുത്ത മാസത്തേക്ക് മാറ്റിയിരുന്നു. സഹോദരി രമ്യ ഉണ്ണികൃഷ്ണൻ നേര്യമംഗലം ചെമ്പൻകുഴി കുന്നത്ത് കുടുംബാംഗം. മാതാവ് തങ്കമ്മ നെല്ലിമറ്റം ആര്യമറ്റം കുടുംബാംഗമാണ്.
