Connect with us

Hi, what are you looking for?

NEWS

കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു നൽകി

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു നൽകി.കല്ലേലിമേട്  പ്രദേശത്തേക്കും കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം,തേരാ, മാണികുടി എന്നീ ആദിവാസി നഗറിലേ ക്കുള്ള ഏക യാത്ര മാർഗമായിരുന്ന പാലമായിരുന്നു മഴ കെടുതിയിൽ തകർന്നത്.  എം എൽ എ ആസ്തി വികസന ഫണ്ട് 31 ലക്ഷം രൂപ  ചിലവഴിച്ചു കൊണ്ടാണ് ഇവിടെ ഇപ്പോൾ പുതിയ പാലം നിർമ്മിച്ചത്.പാലത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപി ബദറൻ,ബിനേഷ് നാരായണൻ,ഡെയ്സി ജോയി ,മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ, കുട്ടമ്പുഴ എസ് സി ബി പ്രസിഡന്റ്‌ കെ കെ ശിവൻ, സി പി ഐ എം കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,ബി രതീഷ്, കെ പി മീരാൻ, എം ആർ നടരാജൻ എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

error: Content is protected !!