Connect with us

Hi, what are you looking for?

CHUTTUVATTOM

പുസ്തകങ്ങളും മാസ്കുകളും വിതരണം ചെയ്തു.

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും മാസ്കുകളും വിതരണം ചെയ്തു. കോതമംഗലം താലൂക്ക്ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് വായിക്കുന്നതിനായിട്ടാണ് പുസ്തങ്ങൾ നൽകിയത്. കൊറോണ ആശങ്ക നിലനിൽനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ ജോലി ചെയ്യുന്ന താലൂക്ക് ആശുപത്രിയിലെ
ജീവനക്കാർക്കാണ് ആവശ്യമുള്ളത്ര മാസ്കുകൾ നൽകിയത്.

പുസ്തകളും മാസ്കുകളും കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് പ്രസിഡണ്ട് ലെത്തിഫ് കുഞ്ചാട്ടിൽ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജലി എൻ.യു ഏറ്റുവാങ്ങി.കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈ. പ്രസിഡന്റ് ജോഷി അറക്കൽ, താലൂക്ക് സെക്രട്ടറി ദീപു ശാന്താറാം, ട്രഷറർ പി.സി.പ്രകാശ്, ജോ.സെക്രട്ടറി നിസാർ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like