കോതമംഗലം : അരവിന്ദ് കെജിരിവാളടക്കമുള്ള മുഖ്യ മന്ത്രിമാരെ പോലും കള്ള കേസിൽ കുടുക്കി ജയിലിട്ട
മോദി സർക്കാർ പിണറായി വിജയന്റെ കൊള്ളകൾ കണ്ടില്ല എന്ന് നടിക്കുന്നത് സിപിഎമ്മും ബിജെപിയും
തമ്മിലുള്ള അന്തർധാര മൂലമാണെന്ന് ഐ എൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി.
കോതമംഗലം ലയൻസ് ഹാളിൽ സംഘടിപ്പിച്ച യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത തെരഞ്ഞെടുപ്പ്
കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു. വിവിധ തൊഴിൽ നിയമങ്ങളെ അട്ടിമറിച്ചും
റദ്ദാക്കിയും ഇന്ത്യൻ തൊഴിലാളി സമൂഹത്തെ ഒന്നാകെ കുത്തക മുതലാളിമാർക്ക് ചൂഷണം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
ഐ. എൻ. ടി. യു. സി റീജനൽ പ്രസിഡന്റ് അബു മൊയ്ദീൻ അധ്യക്ഷത വഹിച്ചു. കെ. പി. ബാബു, ചന്ദ്രലേഖ ശശിധരൻ, കരീം പാടത്തിക്കര, ഇബ്രാഹിം കവലയിൽ,ഷമീർ പനക്കൽ, ബാബു ഏലിയാസ്, എം. എസ്. എൽദോസ്,സീതി മുഹമ്മദ്,തറവായികുട്ടി, സ്ലീബ സാമൂവേൽ,ബേസിൽ ജോയ്, ജിജി സാജു, എ. ടി. പൗലോസ്,
,പി. സി. ജോർജ്, സൈജന്റ് ചാക്കോ,കെ. ഇ. കാസിം, എ. സി. രാജശേഖരൻ, ശശികുഞ്ഞുമോൻ,ബേസിൽ തണ്ണിക്കോട്ട്,എൽദോസ് ദാനിയേൽ, കെ. വി. ആന്റണി എന്നിവർ
പ്രസംഗിച്ചു.