Connect with us

Hi, what are you looking for?

NEWS

റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വലിയ അളവില്‍ മാലിന്യം തോട്ടിലെത്തിയതായി പറയുന്നു.വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവുമുണ്ടായിരുന്നു.മീനുകള്‍ ചത്തുപൊങ്ങി.തോട്ടിലിറങ്ങിയവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള തോടാണിത്.ധാരാളംപേര്‍ കുളിക്കാനും അലക്കാനുമെല്ലാം തോടിനെ ആശ്രയിക്കുന്നുണ്ട്.തോട് മലിനമാകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയേതുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയിരുന്നു.വെള്ളത്തിന്റെ സാമ്പിള്‍ ലാബോറട്ടറി പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.മാലിന്യപ്രശ്‌നം ഉന്നയിച്ച് ഈ കമ്പനിക്കെതിരെ നാട്ടുകാര്‍ മുമ്പ് സമരം നടത്തിയിട്ടുണ്ട്.പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും വ്യാവസായവകുപ്പിന്റെ അനുമതി വാങ്ങിയാണ് കമ്പനിക്ക് പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞതെന്നാണ് അറിയുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി....

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

ACCIDENT

കോതമംഗലം : സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്‌കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം...

CHUTTUVATTOM

  കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി ഒന്നിന് (1-11-2026) നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാൻജോ ഭവനിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. പുതുതായി നിർമ്മിച്ച മഴമറയിൽ ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ഉത്ഘാടനം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകള്‍ എച്ച്ഡിപിഇ ചട്ടികള്‍ പോട്ടിംഗ് മിശ്രിതം എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി....

CHUTTUVATTOM

കോതമംഗലം: കായിക-സാമൂഹ്യ രംഗങ്ങളിൽ ദീർഘകാലത്തെ ആത്മാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയും, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും, ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോളിനെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കൂൾ...

CHUTTUVATTOM

കോതമംഗലം : സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത 17 കുടുംബങ്ങൾക്ക് ഭൂമി പകുത്തു നൽകി ധര്‍മ്മഗിരി സന്ന്യാസിനിമൂഹം.സഭയുടെ സ്ഥാപകനായ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ നന്ദിസൂചകമായി ധന്യൻ്റെ സ്‌മരണാർത്ഥമാണ് സമൂഹത്തിന് മാതൃകയായി ജീവകാരുണ്യ...

error: Content is protected !!