വാരപ്പെട്ടി: പുതുപ്പാടി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നന്നാക്കാന്‍ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡ് നശിക്കുന്ന നിലയിലാണ്.
കക്കടാശ്ശേരി മുതല്‍ അഞ്ചല്‍പ്പെട്ടി വരെയുള്ള റോഡ് അടച്ചിട്ടിരിക്കുന്നതിനാല്‍ മൂവാറ്റുപുഴ നിന്നും കാളിയാര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുഴുവന്‍ ഇതുവഴിയാണ് പോകുന്നത്. ഫൗണ്ടന് പോലെ ജലം ശക്തിയായി പ്രവഹിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനത്തിലുള്ളവര്‍ക്കും ദുരിതമാകുന്നു. ഫലത്തില്‍ ശുദ്ധജലവും റോഡും ഇല്ലാതാവുന്ന സ്ഥിതിയാണ്. എത്രയും വേഗം പൈപ്പു നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.