കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി.
റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അധ്യക്ഷനായി.റീജണൽ പ്രസിഡൻ്റ് അഡ്വ: അബു മൊയ് തീൻ ഉദ്ഘാടനം ചെയ്തു. സീതി മുഹമ്മദ് ,ചന്ദ്രലേഖ ശശിധരൻ ,ശശികുഞ് മോൻ ,വിൽസൺ തോമസ് ,ബഷീർചിറങ്ങര ,ബേബി സേവ്യർ ,അനിൽ രാമൻ നായർ ,ജിജോ കവളങ്ങാട് ,കെ എം സലീം ,കെ വി ആൻ്റണി ,ഷാജൻ പോൾ ,നിബു എം എസ് , റസാഖ് എം എസ് ,സരസ പൗലോസ് എന്നിവർ പ്രസംഗിച്ചു.




























































