കോതമംഗലം : ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കോതമംഗലം, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നീ ശാഖകളിലെ ജീവനക്കാർ സമാഹരിച്ച തുക ഉപയോഗിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം എത്തിക്കുന്ന കിച്ചണിലേക്ക് കോതമംഗലം ശാഖയുടെ നേതൃത്വത്തിൽ 125 kg അരി ഉൾപ്പെടെ മറ്റു പലവ്യഞ്ജനങ്ങൾ സമാഹരിക്കുകയുണ്ടായി. സമാഹരിച്ച സാധനങ്ങൾ ശാഖ മാനേജർ റോസ് മാത്യു ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ബാങ്ക് ജീവനക്കാരായ അമൃത, ബിജേഷ്, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.