കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ
കമ്പനി ചെയർമാൻ സേവ്യർ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം.കെ.കെ. ദാനി നബാഡ് എറണാകുളം ഡി ഡി എം അജിഷ് ബാലു. ഇടുക്കി ഡി ഡി എം അരുൺ. കമ്പനി സി.ഇ.ഒ. അഡ്വ.സുനിൽ സിറിയക്, ഹരിത ഫാർമേഴ്സ് ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം.എം. ജോസഫ്, ബ്ലോക്കു പഞ്ചായത്തഗം ലിസ്സി ജോസഫ്, കർഷകർ എന്നിവർ പങ്കെടുത്തു.
