Connect with us

Hi, what are you looking for?

NEWS

കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു

പോത്താനിക്കാട് : കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു.  പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്‍റെ 120 കുലച്ച ഏത്ത വാഴകള്‍ കാറ്റില്‍ നിലം പൊത്തി.
കര്‍ഷകരായ ജാക്സണ്‍, ടിജു എന്നിവരുടെ 350-ഓളം കുലച്ച വാഴകളാണ് പൂര്‍ണ്ണമായും നശിച്ചത്. പോത്താനിക്കാട് പഞ്ചായത്തിലെ ഈ യുവകര്‍ഷകര്‍ പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയാണ് നശിച്ചത്. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം കുള്ളന്‍ ഇനത്തില്‍പ്പെട്ട വാഴകളാണ് കൃഷി ചെയ്തിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ മൂത്ത് പാകമാകുമായിരുന്ന 350 കുലകളാണ് കാറ്റത്ത് ഒടിഞ്ഞുവീണത്. പോള്‍ വര്‍ഗീസ് എന്ന മറ്റൊരു കര്‍ഷകന്‍റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ക്യഷി ഓഫീസര്‍ കെ.എസ് സണ്ണി  എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.   കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസും, കൃഷി ഓഫീസര്‍ സണ്ണിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

error: Content is protected !!