കവളങ്ങാട് : തലക്കോട് കോഴിക്കൂടിനു സമീപത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് രാവിലെ പിടികൂടി. തലക്കോട് ,അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ കോഴിക്കൂടി നടുത്തു നിന്നുമാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൾ ബഹളം പക്കുന്നതു കേട്ട് വിട്ടുകാർ നോക്കിയപ്പോഴാണ് കൂടി നടുത്ത് വലിയ പെരുമ്പാമ്പിനെ കണ്ടത്. ഉടനെ മുള്ളരിങ്ങാട് ഫോറസ്റ്റർ മുഹമ്മദ് അഷറഫ് പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗീസിനെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
പിടികൂടിയ പാമ്പിനെ വനത്തിൽ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു. പെൺ വർഗ്ഗത്തൽ പെട്ട ഈ പാമ്പിന് ഇരുപതു കിലോയിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. വനപാലകരായ മുഹമ്മദ് അഷറഫ്, മിക്സൺ, സരേഷ് തുടങ്ങിയ വർ പാമ്പിനെ പിടികൂടുന്നതിന് വർഗീസിനോടൊപ്പം എത്തിയിരുന്നു.
