Connect with us

Hi, what are you looking for?

NEWS

മഴ ശക്തം: ഏത് സാഹചര്യവും നേരിടാൻ ജില്ല സജ്ജം, ക്രമീകരണങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം

കൊച്ചി :ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍  ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ സജ്ജമാണെന്ന് യോഗം വിലയിരുത്തി. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ നിലനിൽക്കാനുള്ള സാഹചര്യമാണുള്ളത്.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകളില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.എല്ലാ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകി.

ഫയര്‍, പോലീസ്, ഗതാഗതം, തദ്ദേശവകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. കേന്ദ്ര ഏജൻസികളായ നേവി, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ് എന്നിവയും രംഗത്തുണ്ട്.വിവിധ സേനാ വിഭാഗങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണ. നിലവിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സബ് കളക്ടര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തണം.  മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കണം.

നദീതീരങ്ങളില്‍ പോലീസ് പട്രോളിംഗ് ഉണ്ടാകണമെന്നും  ജില്ലാ ദുരന്തനിവാരണ അതോറിട്ടി കോ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പറഞ്ഞു.

തീരപ്രദേശങ്ങില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം. അതാത് പഞ്ചായത്തുകള്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള ദുരന്ത പ്രതിരോധ ഉപകരണങ്ങൾ ഏകോപിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ചെല്‍സാ സിനി, സബ് കളക്ടര്‍ കെ.മീര, മുവാറ്റുപുഴ ആർഡിഒ ഷൈജു, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നേവി, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

ഊന്നുകൽ : കാക്കനാട്ട് മത്തായി കുര്യൻ (മത്തായികുഞ്ഞ് -93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴച 3ന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പരേതയായ അന്നകുട്ടി ഊന്നുകൽ തടത്തിൽ കുടുംബാംഗം . മക്കൾ...

CHUTTUVATTOM

  കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്‌ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...

CHUTTUVATTOM

കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ്...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: പാലങ്ങളുടെ സ്ട്രക്ച്ചറല്‍ ഡിസൈനിംഗില്‍ പ്രായോഗിക അറിവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന പാലങ്ങളുടെ ഘടനാപരമായ രൂപകല്‍പ്പന, ഒരു പ്രായോഗിക സമീപനം എന്ന...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്‌നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്‍മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി...

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

error: Content is protected !!