Connect with us

Hi, what are you looking for?

CRIME

രണ്ട്കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പോലീസ്പി ടിയിൽ

പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ . കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന. കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽ നിന്ന് സാഹസികമായി പിന്തുടർന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.പി ജുവനപ്പടി മഹേഷ്,നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി .പി ഷംസ്, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്. എം തോമസ്, ജോസി .എം ജോൺസൻ , എ.എസ്.ഐ എം.ജി ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ മീരാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

NEWS

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. യുപിഎസില്‍ യുപി അറബി ജൂനിയര്‍ (പാര്‍ട്ടൈം) അധ്യാപക ഒഴിവ്. യോഗ്യരായവര്‍ 10ന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം  

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

error: Content is protected !!