Connect with us

Hi, what are you looking for?

NEWS

പാതിവില തട്ടിപ്പ്; പോലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു

മൂവാറ്റുപുഴ: പകുതി വിലക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അനന്തുകൃഷ്ണനെ പോലീസ് കസ്റ്റഡി കാലാവധിക്ക് ശേഷം റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ അനന്തുകൃഷ്ണനെ കൊച്ചിയിലും, ഇടുക്കിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനിടയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

എന്നാല്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച അനന്തുകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ ജാമ്യഅപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതിയ്ക്കായി അഡ്വ.അഗസ്റ്റസ് എസ് മാങ്ങഴ,അഡ്വ.റോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി. സമാനമായ കേസില്‍ വണ്ടന്‍മേട് പോലീസും അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ ജയിലില്‍ എത്തിയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അനന്തുകൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

നേര്യമംഗലം : ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് (05/09/26 ശനി. ) 3 ന് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.ഭാര്യ: ലൗലി അടിമാലി തോക്കുപാറ ഇടയത്തൂട്ട് കുടുംബാംഗം.മകൾ:...

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് ധർമശാസ്ത‌ാ ക്ഷേത്രത്തിൽ മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂട്ടുകൾ തകർത്തിട്ടില്ല. പുറത്തുണ്ടായിരുന്ന പൂജാപാത്രങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണു കവർന്നത്. ദീപാരാധന തട്ട്, ഉരുളി, കിണ്ടി, തൂക്കുവിളക്ക്, വിളക്കുകൾ, മിക്സി...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

CHUTTUVATTOM

കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന്...

CHUTTUVATTOM

കോതമംഗലം: രാസ ലഹരി വ്യാപനത്തിനെതിരെ സാംസ്കാരിക സംഘടനയായ കോതമംഗലം കല സമീപ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൂഫാൻ വാക്കതോണും മാരത്തോണും നടത്തി. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്‍റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്...

CHUTTUVATTOM

കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ...

error: Content is protected !!