Connect with us

Hi, what are you looking for?

NEWS

വന്യജീവി ആക്രമണങ്ങൾ സർക്കാർ നോക്കുകുത്തി ആകുന്നത്  അപകടകരം: കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന

കോതമംഗലം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും കപട പരിസ്ഥിതി വാദികളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും ഇങ്കിതത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സർക്കാർ നിലപാട് അപകടകരവും പ്രധിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന സമിതി. മലയോര മേഖലയിലെ ജനങ്ങളെ വന്യജീവികൾ കടിച്ചു കീറുകയും ചവിട്ടി  അരയ്ക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യ മൃഗങ്ങളുടെ മനുഷ്യവേട്ടയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജപ്പെട്ടു.വനാതിർത്തിയിൽ താമസിക്കുന്ന കൃഷിക്കാർ കന്നുകാലികളുടെ എണ്ണം നിയന്ത്രിക്കണം എന്ന മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തരം ആണെന്ന് കരുതുന്നില്ല മറിച്ച് ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് പറയുന്നവർ പിന്നീട് മൃഗങ്ങളെ വളർത്തരുത് എന്ന് പറയും അതിനുശേഷം ആളുകൾ അവിടെ താമസിക്കരുത് എന്ന് പറയും ഇത് ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കും. വന്യമൃഗങ്ങളെ വനാതിർത്തിയിൽ തന്നെ തടയുവാനുള്ള സംവിധാനം ഉണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

അടുപ്പിച്ചടുപ്പിച്ചുള്ള വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയ ജനത്തിന്റെ പ്രതിഷേധ
സമരത്തിൽ അവർ ഉയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും, ക്ഷമയുടെ നെല്ലിപ്പടിയിൽ എത്തി നിവർത്തിയില്ലാതെ വൈകാരികമായി പ്രതികരിച്ച  ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണെന്നു സംശയിക്കുന്നു.
പ്രതിഷേ ധിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും  സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.
രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്രയോ പരിതാപകരമാണ്.

പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽ പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോസ് പുതിയേടം ഉദ്ഘാടനം ചെയ്തു. കത്തിഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ രൂപത ട്രഷറർ ജോയ് പോൾ പീച്ചാട്ട്,ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ,ജിജി പുളിക്കൽ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് മങ്ങാട്ട്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കുര്യാക്കോസ്,ബിജു വെട്ടിക്കുഴ, മോൻസി ജോർജ് മങ്ങാട്ട്, പയസ് തെക്കേകുന്നേൽ, തോമസ് മലേകുടി,പയസ് ഓലിയപ്പുറം, ജോർജ് അമ്പാട്ട്, ജോൺസൺ പീച്ചാട്ട്, ബാബു വെട്ടുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

error: Content is protected !!