കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. വാഹനത്തിലെത്തുന്നവര്‍ കൂടുകളില്‍ നിറച്ച മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ട് പോകുന്നു. നൂറുകണക്കിന് മാലിന്യപൊതികള് കുന്നുകൂടി കിടക്കുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നത് ശിഷാര്ഹമെന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ നടപടിയെടുക്കുന്നില്ല. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ തയാറാകുന്നില്ല. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നടപടിയില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴയിടാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.