Connect with us

Hi, what are you looking for?

NEWS

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി ഈ പ്രദേശം കാണുന്നതിനായി നിരവധി ടൂറിസ്റ്റുകളും മേഖലയിലേക്കെത്തുന്നുണ്ട്.ഈ പ്രദേശത്തേക്കുള്ള സഞ്ചാരമാണ് ഇന്ന് രാവിലെ മുതൽ വനം വകുപ്പ് സംഘം എത്തി തടഞ്ഞത് .തുടർന്ന് നാട്ടുകാർ വലിയ പ്രതിക്ഷേധം ഉയർത്തി .സംഭവ സ്ഥലത്ത് എത്തിയ ആന്റണി ജോൺ എം എൽ എ വനം വകുപ്പിന്റെ നടപടികളിൽ ശക്തമായ പ്രതിക്ഷേധം അറിയിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാൻ അനുവദിക്കില്ലെന്നും വന്യ മൃഗ ശല്യം പൊറുതിമുട്ടിയ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം ഈ പ്രദേശത്തെ ടൂറിസമാണ് . അത് തടയാൻ ആര് ശ്രമിച്ചാലും അംഗീകരിച്ചുകൊടുക്കില്ലെന്നും എം എൽ എ പറഞ്ഞു.

പഞ്ചായത്ത് റോഡിലൂടെയുള്ള യാത്രയാണിപ്പോൾ വനം വകുപ്പ് തടഞ്ഞിട്ടുള്ളത് . എം എൽ എ യുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രതിക്ഷേധം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം മടങ്ങുകയായിരുന്നു . വൻ സംഘർഘം മുന്നിൽ കണ്ട് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു .

You May Also Like

CHUTTUVATTOM

കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ്...

CHUTTUVATTOM

കോതമംഗലം: മാതിരപ്പിള്ളി എമ്മാവുസ് ടവർ തളിയൻചിറയിൽ ബേബി കുര്യൻ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് മാതിരപ്പിള്ളി മൗണ്ട്സീനായി അരമന ചാപ്പാലിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ. ഭാര്യ :...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

CHUTTUVATTOM

പെരുമ്പാവൂര്‍ : വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഡേകെയര്‍ സംവിധാനം ജനുവരി ഒന്നിനകം ആരംഭിക്കാന്‍ ധാരണയായി. വ്യവസായ സ്ഥാപനങ്ങളോടുചേര്‍ന്ന് പ്രത്യേകമായി മുറി സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനും അതോടൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളെ കൃത്യമായി...

CHUTTUVATTOM

കോതമംഗലം : പത്ര പ്രവര്‍ത്തകനായ കെ.പി കുര്യാക്കോസ് രചിച്ച മെയ് തെന്‍ താം പുസ്തകം പ്രകാശനം ചെയ്തു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം : നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്‌കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

  കോതമംഗലം:ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻകൊല്ലം ഇസിയാൻ സ്പോർട്സ് കൺവെൻഷൻ സെന്ററിൽ നടത്തിയ 7-ാം നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റിയു ക്യു ഷിറ്റോ റിയു കരാട്ടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്തമാക്കി.വിവിധ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

error: Content is protected !!