Connect with us

Hi, what are you looking for?

NEWS

എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്ഭൂതത്താന്‍കെട്ട്  ഡാം തുറന്നുവിടാന്‍ നിര്‍ദേശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

 

കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. ഡാം അപ്രതീക്ഷിതമായി അടച്ചതിനെ തുടര്‍ന്ന് പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിലായതായി ആന്റണി ജോണ്‍ എം എല്‍ എ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ മന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. അനധികൃതമായി കൃഷിയിറക്കിയതാണെങ്കിലും കര്‍ഷകരുടെ അധ്വാനം പരിഗണിച്ച് ഡാം തുറന്നുവിട്ട് കൃഷിക്കാരെ സഹായിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കൃഷിയിറക്കാന്‍ അനുവാദമില്ലെങ്കിലും ഡാം തുറന്നു വിടുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ഇറക്കുന്നത് പതിവാണ്. വൃഷ്ടിപ്രദേശമായി മാറും മുന്‍പ് ഇവിടം കൃഷിയിടമായിരുന്നു. കീരംപാറ പഞ്ചായത്തിലെ പാലമറ്റം മേഖലയിലെ വിവിധ സ്ഥലങ്ങളിലായുള്ള അന്‍പത് ഏക്കറോളം സ്ഥലത്താണ് ഡിസംബര്‍ വരെ കര്‍ഷകര്‍ കൃഷി ഇറക്കിയിരിക്കുന്നത്. പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന കൂരുകുളം, ചീക്കോട്, ഇഞ്ചത്തൊട്ടി പ്രദേശത്തെ സാധാരണക്കാരായ അന്‍പതോളം കര്‍ഷകരാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറയുമ്പോള്‍ വെള്ളമിറങ്ങിയ വൃഷ്ടിപ്രദേശത്തെ തരിശ് ഇടങ്ങളിലാണ് കൃഷിയിറക്കുക. വര്‍ഷങ്ങളായി ഇതാണ് പതിവ്. ജൂണ്‍ മാസത്തില്‍ ഡാം തുറന്ന് വെള്ളം തുറന്നുവിട്ടാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലാണ് അടയ്ക്കുന്നത്.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

CHUTTUVATTOM

  കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് രജതജൂബിലിയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: പുരോഗമന കലാ സാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ 28ന് കല ഓഡിറ്റോറിയത്തില്‍ കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തും. ഉച്ചക്ക് 2ന് വയലാര്‍ കവിതാലാപന മത്സരം....

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

  കോതമംഗലം: എസ്ഐആർ പിൻവലിക്കുക, ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷസംഘം, സിഐടിയു, കെ എസ് കെ ടി യൂ, ഡിവൈഎഫ്ഐ, മഹിള അസോസിയേഷൻ, എസ്എഫ്ഐ...

error: Content is protected !!