Connect with us

Hi, what are you looking for?

NEWS

ആദ്യം പറന്നെത്തി ; ‘ഇവ’ താരമായി

കോതമംഗലം:  വിദേശത്തു  നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയാണ് ‘ഇവ’.

 

“മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. ‘ഇവ’യെ കൊണ്ട് വരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി”, തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

 

ഈ വർഷം ജൂലൈയിൽ ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ നിലവിൽ വന്നു. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ‘അനിമൽ ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സർവീസ്’ (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, ‘പെറ്റ് എക്സ്പോർട്ട് – ഇംപോർട്ട്’ സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നുണ്ട്.

 

വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

You May Also Like

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

NEWS

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. യുപിഎസില്‍ യുപി അറബി ജൂനിയര്‍ (പാര്‍ട്ടൈം) അധ്യാപക ഒഴിവ്. യോഗ്യരായവര്‍ 10ന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം  

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

error: Content is protected !!