Connect with us

Hi, what are you looking for?

NEWS

ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നടന്നു

കോതമംഗലം : വടാശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം E 93 (D)APCOS പുതിയതായി പണിപൂർത്തീകരിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 15 ലക്ഷം രൂപ മുടക്കിയാണ് ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.ചടങ്ങിൽ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി എ എം ബഷീർ സ്വാഗതം ആശംസിച്ചു.

ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് എറണാകുളം ട്രീസ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി , ഇ ആർ സി എം പി യു ചെയർമാൻ എം റ്റി ജയൻ, എം പി ഐ ചെയർമാൻ ഇ കെ ശിവൻ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം,കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജിജി സജീവ്,കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അനു വിജയനാഥ്, ഇ ആർ സി എം പി യു അംഗവും വാരപ്പെട്ടി ആപ്കോസ് പ്രസിഡന്റുമായ പി എസ് നജീബ്, നേര്യമംഗലം ആപ്കോസ് പ്രസിഡന്റ്‌ ശിവൻ പി കെ, കോട്ടപ്പടി ആപ്കോസ് പ്രസിഡന്റ്‌ ഡി കോര, പുതുപ്പാടി ആപ്കോസ് സെക്രട്ടറി മഞ്ജു തോമസ്, വടാശ്ശേരി ആപ്കോസ് പ്രസിഡന്റ്‌ സുകു എം കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!