Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3627 പേർക്ക് രോഗം സ്ഥിരീകരിച്ചു; പല്ലാരിമംഗലം പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്നലെ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കോവഡ് രോഗികൾ റിപ്പോർട്ട് ചെയ്ത പല്ലാരിമംഗലം പഞ്ചായത്തിൽ ഇന്ന് മുതൽ ( 27.8.21 ) ട്രിപ്പിൾ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കയാണ്. പഞ്ചായത്തിൽ വച്ചു ചേർന്ന ആരോഗ്യ വകുപ്പിൻ്റെയും, പൊലിസിൻ്റെയും, പഞ്ചായത്ത് അധികാരികളുടെയും, നേതൃത്വത്തിൽ വിളിച്ചു ചേർത്ത വ്യാപാരി സംഘടനകളുടെയും, രാഷ്ടീയ പാർട്ടികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. അതിൻ പ്രകാരം നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറി, മത്സ്യ, ഇറച്ചി കടകൾ മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവ മാത്രം കോ വിഡ് പ്രോക്കോൾ പാലിച്ച് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മാത്രമെ തുറക്കാവു. ഹോട്ടലുകളിൽ 7 am to 7 pm വരെ പാഴ്സൽ മാത്രം വിതരണം ചെയ്യാം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഇന്ന് 3627 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 16

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3539

• ഉറവിടമറിയാത്തവർ- 65

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 159
• തൃപ്പൂണിത്തുറ — 93
• എടത്തല — 75
• മലയാറ്റൂർ നീലീശ്വരം — 67
• കളമശ്ശേരി — 63
• വെങ്ങോല — 63
• ഒക്കൽ — 59
• കാലടി — 59
• കോതമംഗലം — 58
• നെടുമ്പാശ്ശേരി — 58
• കുട്ടമ്പുഴ — 57
• കുമ്പളം — 57
• ചേരാനല്ലൂർ — 56
• കുമ്പളങ്ങി — 52
• കിഴക്കമ്പലം — 51
• കുന്നത്തുനാട് — 50
• കാഞ്ഞൂർ — 49
• ഇടപ്പള്ളി — 48
• പായിപ്ര — 48
• അങ്കമാലി — 47
• നോർത്തുപറവൂർ — 47
• മരട് — 45
• രായമംഗലം — 45
• പെരുമ്പാവൂർ — 44
• എളംകുന്നപ്പുഴ — 43
• പള്ളുരുത്തി — 43
• പുത്തൻവേലിക്കര — 43
• വാഴക്കുളം — 43
• തിരുവാണിയൂർ — 42
• ചെങ്ങമനാട് — 41
• കലൂർ — 40
• ചേന്ദമംഗലം — 40
• വടക്കേക്കര — 40
• കോട്ടുവള്ളി — 39
• നായരമ്പലം — 39
• നെല്ലിക്കുഴി — 39
• ചിറ്റാറ്റുകര — 38
• ഫോർട്ട് കൊച്ചി — 38
• മഴുവന്നൂർ — 37
• കൂവപ്പടി — 36
• ആരക്കുഴ — 35
• പാലക്കുഴ — 35
• പാലാരിവട്ടം — 35
• പൂതൃക്ക — 34
• ഐക്കാരനാട് — 33
• മുടക്കുഴ — 33
• പള്ളിപ്പുറം — 32
• പാറക്കടവ് — 32
• വരാപ്പുഴ — 32
• വടവുകോട് — 31
• ആലങ്ങാട് — 29
• ഉദയംപേരൂർ — 28
• കറുകുറ്റി — 28
• പോത്താനിക്കാട് — 28
• വാളകം — 28
• ആലുവ — 27
• ഏലൂർ — 27
• ഏഴിക്കര — 27
• കടമക്കുടി — 27
• കടവന്ത്ര — 27
• ഞാറക്കൽ — 27
• വേങ്ങൂർ — 26
• ചെല്ലാനം — 25
• മൂക്കന്നൂർ — 24
• എളമക്കര — 23
• കരുമാലൂർ — 23
• പല്ലാരിമംഗലം — 23
• പിറവം — 23
• മൂവാറ്റുപുഴ — 23
• വടുതല — 23
• എടക്കാട്ടുവയൽ — 21
• കീരംപാറ — 21
• ആയവന — 20
• തുറവൂർ — 20
• ഇലഞ്ഞി — 19
• എടവനക്കാട് — 19
• ചൂർണ്ണിക്കര — 19
• മട്ടാഞ്ചേരി — 19
• കടുങ്ങല്ലൂർ — 18
• കല്ലൂർക്കാട് — 18
• കുന്നുകര — 18
• മാറാടി — 18
• മുളവുകാട് — 18
• വെണ്ണല — 18
• ആമ്പല്ലൂർ — 17
• തമ്മനം — 17
• മുളന്തുരുത്തി — 17
• വൈറ്റില — 17
• കവളങ്ങാട് — 16
• പൈങ്ങോട്ടൂർ — 16
• ആവോലി — 15
• കൂത്താട്ടുകുളം — 15
• മണീട് — 15
• അയ്യമ്പുഴ — 14
• ചോറ്റാനിക്കര — 14
• രാമമംഗലം — 14
• എറണാകുളം സൗത്ത് — 13
• കീഴ്മാട് — 13
• തേവര — 13
• അശമന്നൂർ — 12
• എറണാകുളം നോർത്ത് — 12
• വാരപ്പെട്ടി — 12
• പച്ചാളം — 11
• പിണ്ടിമന — 11
• ശ്രീമൂലനഗരം — 10
• മഞ്ഞള്ളൂർ — 9
• മുണ്ടംവേലി — 9
• കോട്ടപ്പടി — 8
• തിരുമാറാടി — 7
• പനമ്പള്ളി നഗർ — 7
• പനയപ്പിള്ളി — 7
• കുഴിപ്പള്ളി — 6
• പെരുമ്പടപ്പ് — 6
• തോപ്പുംപടി — 5
• പാമ്പാകുട — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1
• ഐ എൻ എച്ച് എസ് — 5
• അതിഥി തൊഴിലാളി — 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി,കരുവേലിപ്പടി,ചളിക്കവട്ടം,പോണേക്കര,മഞ്ഞപ്ര,എളംകുളം,പൂണിത്തുറ, അയ്യപ്പൻകാവ്, ചക്കരപ്പറമ്പ്, പുതുക്കലവട്ടം.

• ഇന്ന് 1843 പേർ രോഗ മുക്തി നേടി.

• ഇന്ന് 4191 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4739 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39367 ആണ്.

• ഇന്ന് 161 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 91 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20413 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 75
• ജി എച്ച് മൂവാറ്റുപുഴ-
40
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 56
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 148
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1246
• എഫ് എൽ റ്റി സി കൾ – 379
• എസ് എൽ റ്റി സി കൾ- 334
• ഡോമിസിലറി കെയർ സെൻ്റെർ- 808
• വീടുകൾ- 17150

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24040 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 22015 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.48

• ഇന്ന് 1858 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 878 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6318 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 186 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

ആനയും കടുവയും വ്യത്യസ്ത ദിവസങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന സൂചന; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

You May Also Like