കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ മുഖേനയാണ് വിതരണം നടത്തിയത്. താലൂക്കിലെ 500 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിതരണോദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. ജോർജ്ജ് കുര്യപ്പ്, പി.പ്രകാശ് എന്നിവർ നേതൃത്വം നൽകി.
