കോതമംഗലം: നിർധനരായ രോഗികളെ സഹായിക്കുന്നതിന് മെഡിസിൻ പദ്ധതി എൻറെ നാട് ആരംഭിച്ചു. സൗജന്യമായും വില കുറച്ചും മരുന്നുകൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ക്യാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖമുള്ളവർ, പാലിയേറ്റീവ് രോഗികൾ, മാനസിക വൈകല്യമുള്ളവരെ ചികിത്സിക്കുന്ന ആശുപത്രി, അഗതി മന്ദിരങ്ങളിലെ രോഗികൾ, എന്നിവർക്ക് സൗജന്യമായും വിലകുറച്ചു മരുന്നുകൾ നൽകി. ചെയർമാർ ഷിബു തെക്കുംപുറം പൈസ് ഗാർഡൻസ് ജോഹാനസ് അരിയൂർപ്പാടം ആശുപത്രിയിൽ സിസ്റ്റർ സ്റ്റേഫിനി (സി.എസ്,എൻ ) കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
