കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വിധം ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. ഒന്നരമാസം പ്രായമായ സങ്കരയിനം ഗ്രാമശ്രീ കോഴികളെയാണ് നൽകുന്നത്.ഉൽപാദനത്തിലും അതിജീവനത്തിലും ഉയർന്ന ഗുണമേന്മയുള്ള കോഴികളാണ് ഗ്രാമശ്രീ. യോഗത്തിൽ എൽദോസ് മൂലേക്കുടി അധ്യക്ഷത വഹിച്ചു. ജോസ് കൈതക്കൽ,മോളി ജോസഫ്,കെ.കെ.ജോയ് എന്നിവർ പ്രസംഗിച്ചു.