Connect with us

Hi, what are you looking for?

NEWS

എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറത്തെയും, 16 പേരെയും പോലീസ് അറസ്റ്റ് ചെയ്‌തു

കോതമംഗലം : എൻ്റെ നാട് ചെയർമാനും കേരള കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ഷിബു തെക്കുംപുറത്തെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കോതമംഗലം സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസിൽ ലോക്ക് ഡൗൺ ഉത്തരവുകളെ മാനിക്കാതെ 30 ൽ പരം പേർ യോഗം ചേരുകയായിരുന്നു. കേരള ഡിസീസ് എപിഡെമിക് ആക്ട് പ്രകാരം പോലീസ് കേസ് എടുക്കുമ്പോൾ ആണ് കോതമംഗലത്തെ ഓഫീസിൽ ഒരു ആൾക്കൂട്ടത്തെ വിളിച്ചിരുത്തി മീറ്റിംഗ് നടത്തിയത്. മീറ്റിംഗുകളും കൂട്ടം ചേരലുകളും പാടില്ല എന്ന് എൻ്റെ നാടിന് കോതമംഗലം പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നതാണ്. ഐപിസി 271 കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് ആക്റ്റ്, ഐപിസി 188 കോടതി ഉത്തരവ് ലംഘനം എന്നിവയാണ് വകുപ്പുകൾ.

വിവരം അറിഞ്ഞു പോലീസ് എത്തുമ്പോൾ യോഗസ്ഥലത്ത് ഒന്നിച്ചുണ്ടായിരുന്ന 16 പേരെയാണ് അറസ്റ്റു ചെയ്തത്. മുവാറ്റുപുഴ RDO യും കൊതമംഗലം തഹസീൽദാറും സ്ഥലം സന്ദർശിച്ചു. ഷിബു തെക്കുംപുറം, മിനി റെജി, അനീഷ് ജോസ്, സോഫി ബിനോയി, സീന ബേബി, ജോഷി പൊട്ടയ്ക്കൽ, ഷിഞ്ചു സുന്ദരൻ, ജിജി എൽദോസ്, മിനി സുന്ദരൻ, റീന സോണി, ലിസി ജീമോൻ, സുബൈത ഷാജി, മിനി രാജൻ, സന്ധ്യ ജോസ്, പ്രിയ മോൾ, ലിന്റോ സജി എന്നിവരാണ് അറസ്റ്റിലായാത്.

You May Also Like