Connect with us

Hi, what are you looking for?

NEWS

ഇ. എം.ജോണി 25 ലക്ഷം രൂപയുടെ ധന സഹായം കൈമാറി

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയില്‍ കുട്ടികളുടെ പുതിയ വാര്‍ഡ്‌ ആരംഭിക്കുന്നതിനും, സോളാര്‍ പവര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുമായി ഇ വി എം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ ഇ. എം.ജോണി 25 ലക്ഷം രൂപയുടെ ധന സഹായം കൈമാറി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോണ്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം a)കോതമംഗലം താലൂക്ക്‌ ആശുപത്രി യുമായി ചേര്‍ന്ന് സെക്കണ്ടറി പാലിയേറ്റിവ്‌ പ്രവര്‍ത്തങ്ങള്‍ വിപുലീ കരിക്കുന്ന പദ്ധതി പ്രസ്തുത ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു . പദ്ധതി പ്രകാരം ഐ എം എ അംഗങ്ങളായ ഡോക്ടര്‍മാരുടെ സേവനം കൂടി പാലിയേറ്റിവ്‌ കെയര്‍ പദ്ധതിയ്ക്ക്‌ ലഭിക്കും.കോതമംഗലം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി തോമസ്‌ സ്വാഗതവും, കോതമംഗലം ഐ എം എ പ്രസിഡന്റ് ഡോ. ലിസ തോമസ്‌, ഡോ രഘുത്തമന്‍ ആശംസയും അറിയിച്ചു . ചടങ്ങിന്‌ താലൂക്ക്‌ ആശുപ്രതി സൂപ്രണ്ട്‌ ഡോ സാം പോള്‍ സി നന്ദി അറിയിച്ചു. ഇ വി എം ഗ്രൂപ്പ്‌ അംഗങ്ങളായ തേജസ്സ്‌ സേവ്യര്‍ , ജെയിംസ്‌ മാത്യു , മാര്‍ട്ടിന്‍ ജോണി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു .

You May Also Like

CHUTTUVATTOM

കൊച്ചി: നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

CHUTTUVATTOM

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കട്ടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: പല്ലാരിമംഗലം കല്ലുംപുറത്ത് (കവലയില്‍) റിട്ട.ഫോറസ്റ്റ് ഓഫീസര്‍ അലിയാര്‍ (79) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ :സുബൈദ, മൂവാറ്റുപുഴ ചക്കുങ്കല്‍ കുടുംബാഗം. മക്കള്‍: നൈസാം, നെജു,നിഷ.മരുമക്കള്‍: ഫാത്തിമ,അന്‍സി,നിസാര്‍  

CHUTTUVATTOM

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പിണ്ടിമന എൻഎസ്എസ് കരയോഗ മന്ദിരത്തിൽനടന്ന...

error: Content is protected !!