Connect with us

Hi, what are you looking for?

NEWS

“ഡ്രൈവ് ത്രൂ” വാക്‌സിനേഷൻ പ്രോഗ്രാം കോതമംഗലം ചെറിയ പള്ളിയിൽ.

കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർ തോമ ചെറിയ പള്ളിയിൽ വെച്ച് ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർ തോമാ ചെറിയപള്ളിയങ്കണത്തിൽ വെച്ച് അവരവർ വന്ന വാഹനങ്ങളിൽ തന്നെ ഇരുന്ന് കൊവീഷീൽഡ് വാക്സിൻ എടുക്കുന്നതിനുള്ള ക്രമീകരണം സെപ്റ്റംബർ 3 , 4 ,5 ( വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്നു. പൊതു ജനങ്ങൾക്ക്‌ കൂടുതൽ വേഗത്തിൽ വാക്സിനേഷൻ എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ക്രമീകരണം നടപ്പാക്കിയിരിക്കുന്നത്.

വാക്സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡും, ആധാർ കാർഡ് നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്. 18 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ഫോൺ : 8111910022.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!