Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ കുട്ടമ്പുഴയിലും പോത്താനിക്കാട്ടും ഡെങ്കിപ്പനി പടരുന്നു

കോതമംഗലം: കൊതുക് വ്യാപനം ശക്തമായതോടെ താലൂക്കിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്തും ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഏതാനും പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഈ പ്രദേശങ്ങളില്‍ ഫോഗിംഗ് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. താലൂക്കിലെ മറ്റ് പ്രദേശങ്ങളും ഡെങ്കിപ്പനി വ്യാപന ഭീക്ഷണി നിലനില്‍ക്കുകയാണ്.

ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് പ്രശ്‌നമാകുന്നത്. തെളിഞ്ഞ വെള്ളത്തിലാണ് പ്രധാനമായും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്തമഴയിലും വ്യാപക നാശ നഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. പിണ്ടിമന പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആയക്കാട്, വിഷ്ണു തമ്പാന്റെ...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ ദേശീയപാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തണല്‍മരവും ഉണങ്ങി നില്‍ക്കുന്ന മറ്റൊരു മരവും റോഡിലെ യാത്രക്കാരുടെയും ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജീവന് ഭീഷണിയാകുന്നു. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഉയരമുള്ള വാഹനങ്ങള്‍ ലോഡുമായി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

ACCIDENT

കോതമംഗലം: മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ആവോലിച്ചാല്‍ മുണ്ടോത്തുകര ഷാജന് (51) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകല്‍ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് അപകടം.റോഡില്‍വീണ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CHUTTUVATTOM

കോതമംഗലം: സുഹൃത്തായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ ഷാലുവിനെയാണ് (35) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

error: Content is protected !!