Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരസഭയുടെ സമൂഹ അടുക്കള ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു.

കോതമംഗലം: കറുകടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ സാമൂഹിക അടുക്കള ഇടുക്കി MP ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും, കഴിഞ്ഞ 19 ദിവസമായ സാമൂഹിക അടുക്കളയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിനുമാണ് MP എത്തിയത്. കോതമംഗലം നഗരസഭയുടെ സാമൂഹിക അടുക്കളയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നതിൽ സന്തോഷമുണ്ടെന്നും ലോക്ക് ഡൗൺ സാഹചര്യത്തിൽ തെരുവിൽ ഒറ്റപ്പെട്ട് പോയ ആരോരുമില്ലാത്തവർക്ക് ടൗൺ UP സ്കൂളിൽ സംരക്ഷണം നൽകിയ കോതമംഗലം നഗരസഭയുടെ സാമൂഹിക അടുക്കളയും മാതൃക പ്രവർത്തനമാണ് നടത്തുന്നതെന്ന് MP അഭിപ്രായപ്പെട്ടു. തുടർന്നും കൊറൊണ കാലത്തെ പ്രതിരോധിക്കാൻ വേണ്ട കൂടുതൽ സഹായങ്ങൾ കോതമംഗലം നിയോജക മണ്ഡലത്തിൽ ലഭ്യമാക്കുമെന്നും MP അറിയിച്ചു. ഷെമീർപനയ്ക്കൽ, അനൂപ് ജോർജ്, എബി കുര്യാക്കോസ് ,ജെയിൻ ജോസ്, റഫീഖ് വെണ്ടുവഴി എന്നിവർ എം.പിക്ക് ഒപ്പം ഉണ്ടായിരുന്നു.

https://www.facebook.com/kothamangalamvartha/videos/2245239732451462/

 

You May Also Like