Connect with us

Hi, what are you looking for?

EDITORS CHOICE

കടൽ ഷെല്ലുകൾ കൊണ്ട് ധോണി ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്.

ഏബിൾ സി. അലക്സ്

കോതമംഗലം: വ്യത്യസ്തമായ പല മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളും, ശിൽപങ്ങളും തീർക്കുന്ന ഡാവിഞ്ചി സുരേഷിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.നൂറു മീഡിയങ്ങൾ ചെയ്യണമെന്നാണ് സുരേഷിൻ്റെ ആഗ്രഹം. ഇപ്പോൾ 62 മീഡിയങ്ങൾ പിന്നിട്ടു കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നു’. ഇന്ന് ഡാവിഞ്ചി തിരഞ്ഞെടുത്തിരിക്കുന്ന മാദ്ധ്യമം കടൽ ഷെല്ലുകൾ ആണ്. വ്യത്യസ്ത നിറങ്ങളിൽ ഉള്ള കടൽ കക്കകൾ ഉപയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മനോഹര ചിത്രം തിർത്തിരിക്കുന്നു.ഇതിനായി ഡാവിഞ്ചി സുരേഷ് പല നിറത്തിലുള്ളതും, രൂപത്തിലുള്ളതുമായ ശംഖുകളും , ഞവണിക്കകളും, കക്കളും ഒക്കെ ഉപയോഗിച്ചിരിക്കുന്നു. കടപ്പുറത്തു നിന്നു സുഹൃത്തുക്കൾ ശേഖരിച്ചു നൽകിയ ഈ ഷെല്ലുകൾ സോപ്പുലായനി ഉപയോഗിച്ച് കഴുകിയ ശേഷമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

6 അടി നീളവും, 4 അടി വീതിയും ഉള്ള ഒരു വെള്ള ബോർഡിലാണ് ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ നയന മനോഹരമായ രൂപം തിർത്തിരിക്കുന്നത്.ഇതിനായി ആദ്യം പെൻസിൽ ഉപയോഗിച്ച് വെള്ള ബോർഡിൽ സ്കെച്ച് ചെയ്തു.പിന്നീട് ആ സ്കെച്ച് ചെയ്തതിൻ്റെ മുകളിൽ കഴുകി വെച്ചിരിക്കുന്ന ഷെല്ലുകൾ ഒരോന്നായി അടുക്കി, അടുക്കി വെച്ച് ചിത്രം പൂർത്തികരിച്ചു. വേണ്ടത്ര കളറുകൾ ഉള്ള ഷെല്ലുകൾ ലഭിച്ചില്ലായെങ്കിലും , മുടിക്ക് കറുത്ത നിറം കിട്ടുന്നതിനു വേണ്ടി കല്ലുമ്മേക്കായുടെ പുറംതോട് ഉപയോഗിച്ചിരിക്കുന്നു. എന്തായാലും ഈ ഷെല്ലുകൾ കൊണ്ടുള്ള ധോണി ചിത്രം കാഴ്‌ചക്കാരിൽ അത്ഭൂതമാണ് സ്യഷ്ടിച്ചിരിക്കുന്നത്.

You May Also Like

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത നെടിയശാല വാഴേപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി,...

error: Content is protected !!