Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു

എറണാകുളം : എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. ഏഴ് പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. നിലവില്‍ ആകെ 135 ഹോട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. എറണാകുളം ജില്ലയിൽ ചെല്ലാനം (15, 16) വാർഡുകൾ, പിറവം (17) വാർഡ്, പൈങ്ങോട്ടൂര്‍ (5) വാർഡ് തുടങ്ങിയവയാണ് പുതിയ ഹോട് സ്പോട്ടുകൾ. കൊറോണ കൺട്രോൾറൂം എറണാകുളം പുറത്തിറക്കിയ ബുള്ളറ്റിനിൽ ഇന്ന് കോതമംഗലം സ്വദേശികൾ ഉൾപ്പെട്ടില്ല എന്നത് ആശ്വാസകരമാണ്.

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join our WhatsApp Group.. pls click..

You May Also Like