കോതമംഗലം: കോവിഡ് സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കോതമംഗലം തങ്കളം സ്വദേശിയുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീട്ടിലാണ് ചടങ്ങുകൾ നടത്തിയത്. പി പി ഐ കിറ്റ് ധരിച്ച് പ്രദേശവാസികളായ മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,സുനിൽ കർത്ത എന്നിവരാണ് സംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്. ആൻ്റണി ജോൺ എംഎൽഎ,ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ്,എസ് ഐ ലിബു പോൾ എന്നിവർ സന്നിഹിതരായിരുന്നു.
തങ്കളം ഉതിരാലമറ്റം മോഹനനാണ് ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 68 വയസ്സായിരുന്നു. മോഹനൻറെ മകനും കൊച്ചുമകനും കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു മോഹനൻ.