Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിയായ ഒരാൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ഒരാൾ രോഗമുക്തി നേടി.

എറണാകുളം : ജില്ലയിൽ ഇന്ന് 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂർണ്ണിക്കര സ്വദേശി, ജൂൺ 30 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം സ്വദേശി , ജൂൺ 16 ന് റോഡ് മാർഗം കർണാടകയിൽ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 29 മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി.

• ഇന്നലെ (1/7/20) രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശി.

• ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുളള ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

• മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 57 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരണം നാളെയും തുടരും.

• ഇന്ന് 10 പേർ രോഗമുക്തി നേടി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂർ സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കുറുപ്പുംപടി സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള തമിഴ്നാട് സ്വദേശിയും രോഗമുക്തി നേടി.

• ഇന്ന് 686 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1217 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13213 ആണ്. ഇതിൽ 11064 പേർ വീടുകളിലും, 855 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം, 2/7/20

ബുള്ളറ്റിൻ – 6.30 PM

You May Also Like