തൃക്കാരിയൂർ: കോവിഡ് ബാധിച്ച് ശ്വാസ തടസ്സമുണ്ടായി ഇന്ന് പുലർച്ചെ 5മണിക്ക് കോതമംഗലം ഗവ:ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഹൈകോർട്ട്ക വല സ്വദേശിയുടെ മൃതദേഹം, പി പി ഇ കിറ്റ് ധരിച്ച് സേവാഭാരതി പ്രവർത്തകരായ ശരത് ബാബുവും, സുമേഷും രണ്ട് അറ്റൻഡർമാരും ചേർന്ന് തുണിയിൽ പൊതിഞ്ഞ്, കൊറോണ പ്രതിരോധ കവറിലാക്കി ആംബുലൻസിലേക്ക് കയറ്റി. ശരത് ബാബു ആംബുലൻസിലിരുന്ന് മൃതദേഹം ഹൈകോർട്ട് കവലയിലെ വസതിയിലെത്തിച്ചു. തുടർന്ന് സേവാഭാരതി പ്രവർത്തകരായ ആർ സന്ദീപ്, ദേവദത്ത് അപ്പു, ശങ്കരനാരായണൻ, സുമേഷ് ഗോപാൽ, ശരത് എന്നിവരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചു.
