Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 29 ലെ എയർ ഏഷ്യ വിമാനത്തിൽ മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയിൽ നിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശിക്കുമാണ് ഇന്ന് (എറണാകുളം, 12/6/20, ബുള്ളറ്റിൻ – 6.30 PM) എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്നപ്പോൾ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നത്തെ പോസിറ്റീവ് കേസ് കൂടിയാകുമ്പോൾ മൂന്നാമത്തയാളാണ് കോതമംഗലം പ്രദേശത്തു നിന്നും കൊറോണ പിടിപെടുന്നത്.

Please Join കോതമംഗലം വാർത്ത whatsapp ഗ്രൂപ്പ്..

https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

You May Also Like