Connect with us

Hi, what are you looking for?

NEWS

യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം; ദിശാസൂചിക ബോര്‍ഡ് മാറ്റണം

പോത്താനിക്കാട്: ശബരിമല-കൊടൈക്കനാല്‍ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-ഊന്നുകല്‍ റോഡില്‍ കലൂര്‍ ഹൈസ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചിക ബോര്‍ഡ് അപരിചിതരായ യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ റോഡിന്റെ വടക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാരാണ് വഴിതെറ്റിപ്പോകുന്നത്. ദശാസൂചിക ബോര്‍ഡില്‍ തൊടുപുഴയ്ക്ക് കിഴക്കോട്ടും വാഴക്കുളത്തിന് പടിഞ്ഞാറോട്ടും ആരോമാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ ബോര്‍ഡ് നോക്കി വാഹനങ്ങള്‍ തൊട്ടടുത്ത കിഴക്കോട്ടുള്ള റോഡിലൂടെ പോകുമ്പോള്‍ പയ്യാവ്, പാറപ്പുഴ ഭാഗങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്തുനിന്ന് 70 മീറ്റര്‍ മുന്നോട്ട് പോയ ശേഷം കിഴക്കോട്ട് തിരിഞ്ഞാണ് തൊടുപുഴയിലേക്ക് പോകേണ്ടത്. യാത്രക്കാരുടെ ആശയക്കുഴപ്പം മാറ്റുന്നതിന് നിലവിലുള്ള ബോര്‍ഡ് 50 മീറ്റര്‍ തെക്കോട്ട് മാറ്റി സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇനിയും നടപടി സ്വീകരിക്കാത്തതില്‍ പൊതുജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്.

You May Also Like

CHUTTUVATTOM

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ...

CHUTTUVATTOM

കൊ​ച്ചി: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ എ​ച്ച്1​എ​ന്‍1 രോ​ഗ ബാ​ധി​ത​ര്‍ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 43 പേ​ര്‍​ക്കാ​ണ് ഇ​ന്‍​ഫ്ലു​വ​ന്‍​സ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​രു​ള്ള​തും ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം ജി​ല്ല​യി​ല്‍...

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടി യാക്കോബായ പള്ളിക്ക് സമീപം മാപ്പാനിയില്‍ കുര്യന്‍ മാത്യു (75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 4.30ന് ഇഞ്ചത്തൊട്ടി മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അച്ചാമ്മ ഊരമന തൊട്ടിയില്‍ കുടുംബാഗം....

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്‌മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ,...

error: Content is protected !!